malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, മാർച്ച് 13, ചൊവ്വാഴ്ച

സൂര്യ നാവ്‌

നിലയ്ക്കുന്നതില്ല
ആ സാഗരഗര്‍ജനം
പടഹ മടിപ്പതു
ഇന്നുമേ കേട്ടിടാം
ആ മഹാവൃക്ഷം
ഉണങ്ങുകയില്ലത്
പൂത്തു വിടര്‍ന്നു
സുഗന്ധം പരത്തിടും
ആ മഹാനുഭാവന്‍
വിതച്ചുള്ളൊരക്ഷരം
മുളച്ചും,വിളഞ്ഞുമീ
ഭൂവില്‍ വിളങ്ങിടും
വിസ്മയം വാരി വിതറിയും
ഉള്ളിന്റെയുള്ളില്‍
വിസ്ഫോടനം തീര്‍ത്തും
സുകുമാരചിന്ത
ഇതെന്തെന്തൊരത്ഭുതം.
കൃശ ഗാത്രവും
ശാന്തഭാവങ്ങളും
സാഗരം തുള്ളിത്തുളുന്പും
ഹൃദയവും
മന്ദപാദ,പതനവുമായ് വരും
മലയാള മൊന്നാകെയൊത്ത
മഹാരഥന്‍
മായില്ലമാനവ ചിത്തത്തില്‍നിന്നുമാ
ക്രാന്ത ദർശിത്വത്തിന്‍
കാല്‍പ്പാട് എന്നുമേ
സൂര്യ നാവിന്‍, ജ്വലനങ്ങളെന്നുമേ

1 അഭിപ്രായം:

  1. അജ്ഞാതന്‍2012, മാർച്ച് 19 11:09 PM

    കാര്യം അഴീക്കോടിനെക്കുറിച്ചാണെന്നറിയാന്‍ അല്‍പ്പം സമയമെടുക്കും.തലക്കെട്ടു ‘സൂര്യരസന’ എന്നാകാമായിരുന്നു. അതാണ്‌ പൊരുത്തം.
    രാജന്‍.

    മറുപടിഇല്ലാതാക്കൂ