രാത്രിയുടെചില്ലകൾവളർന്ന്
കവരുംപടർപ്പുംവെയ്ക്കുന്നു
മുളക്കുടിലിരുന്നകാറ്റ്മൗനമായ്
തേങ്ങുന്നു
മേലെകുന്നിൽനിന്ന്കനലുകൾ
തിളയ്ക്കുകയും
കരിമ്പുക,യുയരുകയുംചെയ്യുന്നു
നിറങ്ങളില്ലാതിരുന്നഅവളുടെ ബാല്യ
കൗമാരത്തിന്റെജീവിത
ചുമരിനുമേലെ
കാലംയൗവ്വനത്തിന്റെപുതിയ
നിറങ്ങൾചാർത്തിക്കൊടുത്തു
അഴിഞ്ഞുപോയചമയങ്ങൾമാറ്റി
പുതിയചമയങ്ങളണിയിച്ചു
കാലമെന്നശില്പിഅറിഞ്ഞിരി ക്കില്ല
ഒറ്റുകാരാണ്ചുറ്റുമെന്ന്
വിടരുംമുമ്പേകൊഴിയാനുള്ള തെന്ന്
കൈനീട്ടിവാങ്ങിയത്കഴുകുകളാ
യിരുന്നു
ഇന്നത്തെരാത്രിക്ക്ചോരയുടെ മ
ണമാണ്
ഒറ്റുകൊടുക്കപ്പെട്ടവൾഅഗ്നിയില
ണഞ്ഞു
തള്ളിപ്പറയാനുള്ളവർക്ക്കോഴി
കൂകുംവരെകാത്തുനിൽക്കേണ്ട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ