malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, മേയ് 4, ബുധനാഴ്‌ച

പുഴ ഒരു പച്ചക്കടലാകുമ്പോൾ



പാറയ്ക്കും പൂഴിക്കുമിടയിൽ
കൈ ചൂണ്ടി അമ്മമ്മ പറഞ്ഞു:
ഇത് പുഴയുടെ പാട്.
പഴയൊരു പുഴയെ,യോർത്ത
പ്പോൾ
ആശ്ചര്യം കൊണ്ട് എന്റെ മിഴി
യി ലൊരു മീൻ പിടഞ്ഞു
"കറുത്ത തോണിക്കാരാ.....
കടത്തു തോണിക്കാരാ....
പഴയൊരു പാട്ടിന്റെ ഓളങ്ങളല
യടിച്ചു.
ഓർമ്മയിൽ;
വേനലിലും, മഴയിലും നിറഞ്ഞൊ രു പുഴ
കൈവഴികളാൽ കണ്ടത്തിലേക്കിറ ങ്ങുന്നു
എന്നുംഒരു പച്ചക്കടൽ തീർക്കുന്നു.
ഞാൻ പോകുന്നു
എനിക്കൊരു പുഴ കാണണം
വയൽ കാണണം
തിരിച്ചുവിളിക്കരുത്
എന്നെങ്കിലും തിരിച്ചു വരും
പുഴയെയറിയാത്ത ഒരു തലമുറ
യ്ക്ക്
പാറയ്ക്കും പൂഴിക്കുമിടയിലേക്ക്
വിരൽ ചൂണ്ടി
പുഴയുടെ പാട് കാട്ടിക്കൊടുക്കു വാൻ
പച്ചക്കടലിന്റെ പാടത്തെ ഓർമ്മി
പ്പിക്കുവാൻ
അവരാരെങ്കിലുംഅന്ന്പുഴകാ
ണാൻ പോകുമോ?
അവരീ രൂപത്തിൽ തന്നെയായിരി
ക്കുമോ അന്ന്!
അവർക്ക് കണ്ണുണ്ടാവുമോ !
കാതുണ്ടാവുമോ!
അവർക്കു കണ്ണടയുണ്ടാവും
പച്ചക്കണ്ണട അതു തീർച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ