malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, മേയ് 18, ബുധനാഴ്‌ച

പ്രണയകവിതകൾ




ഈറൻ മേഘമുള്ള രാത്രി
യിൽ
നീയാണെന്റെയുള്ളിൽ
ഉറങ്ങാതിരിക്കും ഞാൻ
മനസ്സിന്റെ മണിമുറ്റത്തേക്കിറങ്ങും
നീയെന്നിൽ പെയ്തു പടരുവാൻ
കൊതിക്കും
                   ................
എപ്പോഴെങ്കിലും
ഒരു ഭ്രാന്തൻ കാറ്റ്
നിന്നിൽ ചീറിയടി
ക്കാറുണ്ടോ.
എങ്കിൽ, പ്രണയമേ
അതിനെയല്ലെ നാം
പ്രണയമെന്ന് പേര്
ചൊല്ലി വിളിക്കാറ്
               .............
എന്നാണ് നിന്നിൽ ഞാൻ
ഇടവപ്പാതിയായി പെയ്
തിറങ്ങിയത്
എന്നാണ് നിന്നിൽ പ്രണയ
ത്തി ന്റെവിത്ത്
മുള പൊട്ടിയത്
         .................
വിവശയായ് വീശുന്ന
കാറ്റ് പറഞ്ഞു:
അവൾ പ്രണയാതുരുമായ
അവശതയിലാണ്.
'' കാറ്റേ നീ വീശരുതിപ്പോൾ
അവൾ എന്നിൽ മൂർച്ഛിച്ചു
കൊണ്ടിരിക്കുന്നു
പൊട്ടി പോകരുതാ കെട്ടുവള്ളം
               ...................
നമുക്കെന്നും ദു:ഖവെള്ളി
എന്നാണ് നമ്മുടെ ഞായർ
                 .............
നമ്മുടെ പ്രണയം കായൽ ജലം
 പോലെയാണ്
ഒരിക്കലും സന്ധിക്കാതെ
ഇരുധ്രുവങ്ങളിൽ
               ...............
പൂവിനോട് അനുവാദം വാങ്ങി
യല്ല
വണ്ട് മധു നുകരുന്നത്
ഏതുപൂവുംവണ്ടിനൊരുപോലെ
പക്ഷെ;പ്രണയമേ
നീ വിശുദ്ധ പുഷ്പം
നിന്നിലെ മധുനുകരാൻ
ഞാൻ യോഗ്യനോ?
                  ................
നിന്റെ മിഴികൾ ഞാൻ
കണ്ടിട്ടില്ല
നിന്റെ മൊഴികൾ ഞാൻ
കേട്ടിട്ടില്ല
നീ ആർത്തിരമ്പുന്ന ഒരു കട
ലാണെന്നെനിക്കറിയാം
ആതിരകൈകൾ എന്നാണെ
ന്നെ
വലിച്ചെടുക്കുക
ആ മാറി ലൊന്നമർന്നു പുണ
രുവാൻ
               ..................
നിന്റെ കണ്ണുകളാകുന്ന
തിളങ്ങുന്ന പളുങ്കുപാത്ര
ത്തിലെ
സ്വച്ഛമായ ജലത്തിൽ
നീന്തി തുടിക്കുന്നുണ്ട്
എനിക്കിഷ്ട്ടമുള്ള കൃഷ്ണ
മണി മത്സ്യം
                  ...........:
ഒടുങ്ങാത്ത വിശപ്പോടെ
ഓടി വന്ന കുട്ടികൾ
ചുറ്റും തിക്കിതിരക്കുന്നതു
പോലെ
ആർത്തിയോടെ തിക്കിതിര
ക്കുന്നുണ്ട്‌
അവളിൽ അവന്റെ പ്രണയ -
ക്കണ്ണുകൾ
                   ................
അന്ന് എന്റെ കണ്ണിലേക്കുറ്റു
നോക്കി
അവൾ പറഞ്ഞു:
നിന്നിലൊരു ചങ്ങമ്പുഴ കണ്ണട
യുണ്ടെന്ന്.രമണനും ചന്ദ്രികയും
കളിച്ച്
എന്നെ മരണത്തിലേക്ക് തള്ളിയിട
രു തെന്ന് ഞാനും
                   ............
കണ്ടുമുട്ടിയാൽകൊതിച്ചിരുന്നില്ലെ
ഒരു പാട് പറയാൻ
കണ്ടപ്പൊഴോ?
ഞാൻ മൗനത്തിന്റെവാത്മീക ത്തിൽ
ഉണ്ടായിരുന്നില്ല വാഗ്മിയായ
തിനാൽ
നിനക്ക് വാക്കുകളും
              .............
ആലിലകളിൽ അശാന്തിയുണർ
ത്തുന്ന കാറ്റെന്ന്
നീ തന്നെയല്ലെ പറഞ്ഞത്
എന്നിട്ടുമെന്തേ,
ഇന്നു നിന്റെ ചെവിയിൽ മൂളു
മ്പോൾ
കുടുകുടാ ചിരിക്കുന്നത്
                      ....:...........
നീ ജലമെല്ലാം വറ്റിയ ഒരു നദി
ഞാൻ ഒഴുക്കുകൾ മറന്ന മണൽ
പ്പരപ്പ്
എന്നാൽ, വറ്റിയിട്ടില്ല നമ്മിലെ
പ്രണയ നദി
                      ....................
പെട്ടെന്ന് വായിച്ചു തീർന്നാലോ
യെന്നു കരുതി
ഇഷ്ട്ട കവിത വായിക്കാതെ
മടക്കി വെയ്ക്കുന്നതു പോലെ
ഞാൻ നിന്നെ തൊടാതിരിക്കുന്നു
നമ്മിലെ മധുരം പെട്ടെന്ന് നഷ്ട്ട
പ്പെട്ടു പോയാലോ
                      ....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ