കുളത്തിലേക്ക് കാലു നീട്ടിയിരിക്കുമ്പോൾ
നീ മത്സ്യപ്പെട്ടാണ്
പാദങ്ങളിലിക്കിളിയിട്ട്
പ്രണയത്തിന്റെ,യാദ്യ,യടയാളംകാട്ടിയത്
പിന്നെയത്പതിവായി
നിന്റെ സ്പർശത്തിൽ, തൊട്ടുതലോടലിൽ
എന്നിൽ പ്രണയം പൂത്തു വിടർന്നു
ഞാൻ കോരിയെടുക്കുമ്പോഴൊക്കെ
നീ വഴുതിക്കളിച്ചു
മോഹത്തിന്റെ, യൊരു തളിർ വല
നീയെന്നിലേക്കെറിഞ്ഞു
ഞാൻ നിന്റെയിരയെന്ന് അറിഞ്ഞിരുന്നില്ല
വെട്ടിമുറിക്കുവാനോ, പൊരിച്ചെടുക്കു വാനോ
ഞാൻ കൊതിച്ചില്ല
എന്നിലേക്കടുക്കുവാൻനി,തീരെ കൊതിച്ചില്ല
ഇന്നു നീയെന്നെ വിരഹ, ഹിമശീതജല
ത്തിൽ കിടത്തിയിരിക്കുന്നു
കൈയെത്താതകലത്തിൽ നീന്തിക്കളി
ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ