malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, നവംബർ 30, ബുധനാഴ്‌ച

വിധി



മിഴിയിലൊരു പുഴയൊളിപ്പിച്ച്
അവൾ കാത്തിരുന്നു
കഞ്ഞിപ്പശ മുക്കിയ മല്ലു മുണ്ടിന്റെ
ശബ്ദമായെന്നെ നെഞ്ചിലൊളിപ്പിച്ചു
എന്റെ നിശ്ശബ്ദസാഹിതിയിൽ
കാല്പനിക സൗന്ദര്യം വരച്ചു ചേർത്തു
കളകളം പാടുന്നുണ്ട് അവളുടെ കണ്ണുകൾ
ഇലത്താളമാകുന്നുണ്ട് അവളുടെ ചുണ്ടുകൾ
തകിലു കൊട്ടുന്നുണ്ട് എന്റെ നെഞ്ചിടുക്ക്
ചങ്ങമ്പുഴ ചന്തമെന്ന് അവളുടെ കൊഞ്ചൽ
കവിതയുടെ കിന്നാരമുള്ളവളുടെ ചാറ്റൽ
മഴയിലാണ്
ഞാൻ കുളിർന്നു പോയത്
ഇന്ന്; കയറെടുക്കാൻ വിധിക്കപ്പെട്ട
കവിയാണു ഞാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ