പഞ്ചവർണ്ണക്കിളി പെൺകിടാവേ
പുഞ്ചിരി മാഞ്ഞു നീ നിൽപ്പ തെന്തേ
പുഞ്ചനെൽപ്പാടക്കതിർക്കുലകൾ
പിഞ്ചു കരം നീട്ടി നിൽപ്പതില്ലേ
തൂ മലർത്തോപ്പിലെ ചെമ്പനീരിൻ
പൂവും നിനക്കിന് വേണ്ടന്നായോ
സുന്ദര സ്വപ്നങ്ങൾ കണ്ടു കണ്ട്
സുന്ദരി കോൾമയിർ കൊണ്ടിടണ്ടേ
പ്രണയം പതയുന്ന പാട്ടുമായി
തൈമണിക്കാറ്റെത്ര വീശിനിന്നു
നീൾമിഴി പെണ്ണാളെ നീലമിഴിയാളെ
രാഗം തുളുമ്പുന്ന തേൻകിളിയേ
പഞ്ചവർണ്ണക്കിളി പെൺകിടാവേ
മിണ്ടാട്ടമില്ലാതെ നിൽപ്പ തെന്തേ
തൃഷ്ണ വറ്റീടുവാൻ കാര്യമെന്തേ
കൃഷ്ണേ നീയെന്നോട് ചൊല്ലുകില്ലേ
പ്രീയനായുള്ളവൻ കാത്തു നിൽപ്പൂ
പ്രണയിനീ,നീയരികത്തണയൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ