malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജൂൺ 15, തിങ്കളാഴ്‌ച

ചില ജീവിതങ്ങൾ ഇങ്ങനെയാണ്



ചില ജീവിതങ്ങൾ ഇങ്ങനെയാണ്
റെയിൽ പാളങ്ങൾ പോലെസമാ
ന്തരമായി ഒരിക്കലുമടുക്കാതെ
ഭാര്യാ ഭർത്താക്കൻമാരാണെ
ങ്കിലും
പാളത്തിനകത്തും പുറത്തും പാകിയ
കൂർത്തു മൂർത്തകരിങ്കൽ ചീളുകൾ
പോലെ.
ചിലത് ചില സ്റ്റേഷനുകളിലധികം നിൽക്കാത്ത വണ്ടി കളാണ്
മറ്റു ചിലത് നിൽക്കുകയേയില്ല
ചില ജീവിതങ്ങൾ ഗുഡ്‌സ് വണ്ടി പോലെ
വലിഞ്ഞിഴഞ്ഞ് കടന്നു പോകാൻ കുറേ കാലമെടുക്കും
അകം പൊള്ളയായിരിക്കും
കിളിവാതിലടച്ചു കെട്ടിയിരിക്കും
ചളിയിൽ പുതഞ്ഞ പോത്തുപോലിരിക്കും
ചില ജീവിതങ്ങളിങ്ങനെയാണ്
വണ്ടിക്കാരാ! എന്നെ ദാ, കാണുന്ന
ഇടവഴിയിലൊന്നി റ ക്കിയേക്ക്
ദൈന്യതയോടെ പാളത്തോളം താഴും
പക്ഷേ, ഇറങ്ങാൻ കഴിയില്ലയൊരി
ക്കലും
കാണാത്ത കാഴ്ച്ചകൾ കണ്ട്
അറിയാത്ത വഴികളിലൂടെ
ഇറങ്ങാൻ മറന്നങ്ങനെ പ തം പറഞ്ഞ്
കണ്ണീരും കൈയ്യുമായി
ചില ജീവിതങ്ങളിങ്ങനെയാണ്
വണ്ടിയിലാണെന്നൊന്നും നോക്കു
കയേയില്ല
ആരുമറിയാതെ അപായ ചങ്ങല വലിക്കും
ജടുക്കവണ്ടി പോലെ വളയും തളയും കിലുക്കിതുള്ളിച്ചാടി
യിട വഴിയിലേക്കിറങ്ങി നsക്കും
ചില ജീവിതങ്ങൾ
വണ്ടിക്കകത്തിരുന്ന് മനസ്സിനെയങ്ങ
ഴിച്ചു വിടും
ശരീരത്തെയോർക്കാതെ
വർത്തമാനത്തിന്റെ തരിശുഭൂമി
യിൽ
അലസമായ ങ്ങനെ നടക്കും
കണ്ടതെല്ലാം കടിച്ചു തിന്നുന്ന ആടി
നെപ്പോലെ
പാളത്തിനപ്പുറവുമിപ്പുറവും ചാടി
നടക്കും
അവസാനം;ഭാവി പറഞ്ഞ് പറഞ്ഞ്
സ്വന്തം ഭാവിയറിയാത്തകാക്കാല
ത്തിയെപ്പോലെ
ഉത്സാഹം കെട്ട് കഴിയുമ്പോൾ
വണ്ടി തട്ടിയ പൈക്കിടാവിനെ
പ്പോലെ
കഴുകൻമാർ കൊത്തിവലിച്ച്
റെയിലരികിൽ കിടക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ