malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജൂൺ 18, വ്യാഴാഴ്‌ച

പുഴ പാതി കടന്ന ഒരാൾ



മെലിഞ്ഞുണങ്ങിയ സ്ത്രീ
ചെങ്കൽ ചൂളയിലാണ് പണി
അവർ ചുമച്ചു കൊണ്ടേയിരുന്നു
വിഷപ്പുക ശ്വസിച്ചാകണം.
പുഴക്കക്കരെ നാട്
പുല്ലുമേഞ്ഞൊരു വീട്
ഏക മകനെക്കുറിച്ചുള്ള
ആകുലതയാലാകണം
അവരുടെ മുഖമിത്ര ചുളിഞ്ഞിട്ടുണ്ടാവുക
മകൻ സ്വപ്ന് ങ്ങളുടെ ചായക്കൂട്ടൊരുക്കി
കടലാസിൽ പെൻസിൽ ചിത്രങ്ങൾ തീർക്കുന്നു
കണ്ണുകളിൽ സ്മൃതിയുടെ ചോര ഞരമ്പുകൾ
പിടഞ്ഞു നിൽക്കുന്നു
വിശപ്പിനെ ഉല്ലംഘിക്കുന്ന ഉണർവ്വിന്റെ
ഉത്തരീയം ഉള്ള് കനപ്പിക്കുന്നു
ജീവൻ തുടിക്കുന്ന അവന്റെ ചിത്രങ്ങൾ
ചുമരില്ലാത്ത ചാളയുടെ ഓലമറയിൽ
തൂങ്ങിയാടി
ചരിത്രങ്ങളുടെ മുഖത്തെഴുത്തായി രുന്നു
ഓരോ ചിത്രവും
മൗനങ്ങളുടെ ചിറപൊട്ടിച്ച് അവ
യാത്ര പോകുന്നു
പാഠപുസ്തകങ്ങളിൽ പഠിച്ച
പുരാതന കാലം കാട്ടിതരുന്നു
അനന്തതയിലേക്ക് കണ്ണു്യർത്തി
ഇന്നോളം കൂടെയുള്ള നക്ഷത്രത്തെ
നോക്കുന്നു
പൂർത്തിയാക്കുവാൻ കഴിയാത്ത
ഒരു ചിത്രത്തിനു മുന്നിലാണിപ്പോഴവൻ
തന്റെ ജീവിതം പോലെ
പാതി പുഴ കടന്ന ഒരാളെ പകച്ചു
നോക്കി അവൻ നിൽക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ