എന്നോട് ക്ഷമിക്കുക!
ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ നീ
നിന്നിലെ യാഗ്രഹം
ഒരിക്കലെങ്കിലും ഒരാശാ നാളം നീ
നീട്ടിയിരുന്നെങ്കിൽ
വിട്ടുകൊടുക്കില്ലായിരുന്നു ഞാൻ
കണ്ടു കുളത്തിലെ കണ്ണൻ മീനുകൾക്കും, പൊന്തക്കാട്ടിലെ
കുളക്കോഴികൾക്കും നിന്നെ
കരിയിലകൾക്കിടയിലെ സുഗന്ധം
പരത്തുന്ന
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന
ഇലഞ്ഞി പൂവായിരുന്നു നീ
നിങ്ങൾ കാണാത്ത പൂവുണ്ടെന്ന്
കണ്ണിലെ കുസൃതിയുടെ കുപ്പിച്ചില്ല്
ഞാൻ കാണാതെ പോയില്ലെ
കവിളിൽ വിരിഞ്ഞ പൂന്തോട്ടം കാ
ണാതെ പോയില്ലെ
അക്ഷരങ്ങൾ കലങ്ങിയ ഒരു പേജാ
യി രുന്നു നീയെനിക്ക്
ഒരിക്കലും അറിഞ്ഞിരുന്നില്ലല്ലോ
ഞാൻ നിന്നിലെ യാ ഗ്രഹം
ഒരിക്കലെങ്കിലും... നീ ഒരിക്കൽ
മാത്രമെങ്കിലും ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ