ശോകം പൂത്തുനിൽക്കുന്ന
അശോകമരച്ചുവട്ടിൽ
അവനിരുന്നു
കനത്തു പെയ്യുന്ന ദുഃഖത്തിൽ
നനഞ്ഞു കുതിരുന്നു
പുറ്റുപോലെ വളർന്ന,യേകാന്തത
അവനെ ഭക്ഷിച്ചു കൊണ്ടിരുന്നു
പൊറ്റ കെട്ടിയ ഒരുവൃണം
ഉണങ്ങാതെയുണ്ടായിരിക്കണം
അതിന് പൊക്കിൾക്കൊടിയോളം
ആഴമുണ്ടായിരിക്കണം
ഉച്ചത്തിൽ ഒച്ചവെച്ചവളുടെ
ഒച്ചയെ ഓർത്തായിരിക്കണം
മറന്നുതുടങ്ങുന്ന ഒച്ചയെ
മനസ്സിൽ പറയുന്നതായിരിക്കണം
ചിരിച്ചുകൊണ്ട്, ചിലച്ചുകൊണ്ട്
നെഞ്ചിൽ ചിലങ്ക കെട്ടി പാർത്തി
രുന്നവൾ
ഒച്ചയില്ലാതെ ഒരുമിന്നലായ് വന്ന്
നെഞ്ചിടയിൽകുത്തി
ഇതുവരെകേൾക്കാതൊരൊച്ച
യിൽ
പറഞ്ഞു പോയതിൽ പിന്നെയായി
രിക്കണം
നിലാവു,ടഞ്ഞു വീണ വഴിയിൽ, യേകനായ്.....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ