malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഡിസംബർ 28, ബുധനാഴ്‌ച

ആഗോള വത്ക്കരണം

ഗോളാകൃതിയില്‍ ചുരുണ്ട്കൂടിയ
അപ്പൂപ്പനോടു
കൊച്ചു മകന്‍ ചോദിച്ചു:
ആഗോള വത്ക്കരണ ആപത്ത്
എന്നുതുടങ്ങി അപ്പൂപ്പാ ?
ആദിയില്‍ തുടങ്ങി ആഗോള വത്ക്കരണം
മധ്യ ആഫ്രീക്കയില്‍ നിന്ന്
സാപ്യന്‍ ആള്‍ക്കുരങ്ങില്‍നിന്ന്
മാനവരാശിയുടെ ആദ്യത്തെ
ആഗോള വത്ക്കരണം .
ഭൂമി ഉരുണ്ടതെന്നറിഞ്ഞപ്പോള്‍
പടിഞ്ഞാട്ടും,കിഴക്കും തുടങ്ങി-
പടയോട്ടം
രണ്ടാമത്തെ ആഗോള വത്ക്കരണം.
കുറേകുത്തകകള്‍ ഉതിച്ചുയര്‍ന്നു
ഗോളത്തെ തിരിച്ചു.
അവരിട്ട പേര് ആഗോള വത്ക്കരണം .
കരതലാമലകമായി ലോകം
ഒരു പിടി കുത്തകക ളുടെ കൈയ്യില്‍
ആപത്താണ് ആഗോള വത്ക്കരണം .

1 അഭിപ്രായം:

  1. പ്രിയപ്പെട്ട രാജു,
    ആഗോള വല്‍ക്കരണം വായിച്ചു .
    ഏകദേശം അതേ വികാരം പ്രകടിപ്പിക്കുന്ന
    രണ്ടു കവിതയുണ്ടെന്റെ ബ്ലോഗില്‍.
    “ഒരാഗോളവത്കൃതന്റെ വിവാഹവിചാരം.”
    “പ്രതിരോധ വിചാരം.”
    വികാരത്തെക്കാള്‍ വിചാരമാണ് കൂടുതല്‍.
    ആശംസകള്‍.
    സി എം രാജന്‍
    P.S: ഈ ആഴ്ച്ചത്തെ മാതൃഭൂമിയില്‍ ഒരു പരസ്യമുണ്ട്:
    എന്റെ ഒരു പരിഭാഷയുടെ, ഹിന്ദിയില്‍ നിന്നും.
    ഒന്ന് നോക്കിയാല്‍ കൊള്ളാം.
    മുരളിയായ ഹരിക്ക് എന്റെ അന്വേഷണം.

    www.malayalapathrika.blogspot.com

    മറുപടിഇല്ലാതാക്കൂ