malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജനുവരി 8, ഞായറാഴ്‌ച

അവസാനയാത്ര



ചതിയുടെ ചിലന്തിവല നെയ്ത
ഈറനൂറുന്ന അടുക്കള ച്ചുമരിൽ
മുട്ട വിളക്കിന്റെ,യസ്ഥിര നാളം
മടുത്തെന്ന് ചാഞ്ഞും ചരിഞ്ഞും
നിഴലിളക്കി നിന്നു.
വിളക്കിൻ നാളവും, അടുപ്പിലെ തീയും
ചുവപ്പിന്റെ രൗദ്രത കാട്ടുന്നതു പോലെ
ജീവിതവും സമ്മാനിച്ചത് രുദ്രതയായിരുന്നു
ശ്മശാനത്തിനു തുല്ല്യം ഭീതിദം ജീവിതം
ജീവിതധവളിമ എങ്ങോ പോയിക്കഴിഞ്ഞു
ഭൂതത്തെപ്പോലെ ഭയപ്പെടുത്തുന്നു ജീവിതം.
വെണ്ണക്കല്ലുപോലുള്ള തന്റെ ഉടലിലേക്ക്
മൃദുത്വമാർന്ന കൈയാൽ കത്തി ഞാൻ
കുത്തിയിറക്കി
അതെ;ഞാൻ മരിച്ചു!
ഞാനെന്റെ നിശ്ചേതന ശരീരം കൈകളി
ലെടുത്ത് പുറത്തേക്കിറങ്ങി
ആരും കാണാതെ ധൃതിയിൽ പൊന്ത -
ക്കാട്ടിലുപേക്ഷിച്ചു
എനിക്കറിയാം ഇപ്പോഴൊരു വണ്ടി വരാനുണ്ട്
ടിക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനിൽ
കാത്തുനിന്നു
തെക്കു പോകുന്ന വണ്ടികുറ്റിക്കാട്ടിലെന്തോ
കണ്ടെന്ന്
കിതച്ചു കൊണ്ട് പറയാനായു മുമ്പേ
ഞാനകത്തു കയറി
വണ്ടി തെക്കോട്ട് ഇരുട്ടിലൂടെ യാത്രയായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ