malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജനുവരി 29, ഞായറാഴ്‌ച

നീണ്ട കവിത



തീവണ്ടിയാപ്പീസിലെ
തിടംവെച്ചുവരുന്ന
ആൾക്കൂട്ടത്തിനിടയിൽ
ഒറ്റവരിക്കവിതയായി
അവളെന്നരികിൽനിൽക്കുന്നു
മൂക്കളഒലിപ്പിച്ച്, മുഷിഞ്ഞുപിന്നിയ
പാവാടചുറ്റി
ചെമ്പൻമുടിയെ കാറ്റിൽമേയാൻവിട്ട്
പശിയകറ്റുവാൻപൈസക്ക് യാചിക്കുന്നു.
ചായചായകാപ്പിച്ചുക്കുകാപ്പിയെന്നു -
പാടിക്കൊണ്ട്
ഒരു പലകാലകവിത അവിടവിടെ
ചുറ്റിത്തിരിയുന്നു.
ഭാഗ്യത്തിന്റെ വർണ്ണങ്ങൾചാലിച്ച്
ഭാഗ്യാന്വേഷികളെ തിരഞ്ഞുപിടിക്കാൻ
വെമ്പൽകൊള്ളുന്നുണ്ട്
ഒരു ഭാഗ്യംകെട്ട കവിത
കുതിച്ചു പാഞ്ഞ് കിതച്ചുനിന്നൊരു കവിത
ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും,
കുത്തും,കോമയും,വിസർഗങ്ങളും
വള്ളിപുള്ളിഎല്ലാംനിറച്ച്
ഒരുനീണ്ടകവിതചമച്ച് വീണ്ടുംപായുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ