malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജനുവരി 1, ഞായറാഴ്‌ച

മഴ



മീനക്കാറ്റ് തല്ലിക്കൊഴിച്ച
മാമ്പഴം പോലെ,യവൾ കിടന്നു
സന്ധ്യയുടെ,യിളം തെന്നൽ നഗ്ന-
മേനിയിൽ
ആയിരം വിരലാൽ തലോടിയപ്പോൾ
തുടുത്ത ഓർമ്മകളെ മേയാൻ വീട്ട്
അവൾ വയലിലേക്കിറങ്ങി
ദാഹം കൊണ്ടുവരണ്ട മണ്ണിന്റെ ചുണ്ടുകൾ
വിണ്ടിരിക്കുന്നു
കാമാർത്തയായ പെണ്ണിനെപ്പോലെ മണ്ണ്
മലർന്നു കിടക്കുന്നു
ആർത്തലച്ചു പെയ്യുന്ന പ്രീയനായ് കാത്തി
രിക്കുന്നു
മഴ മണ്ണിന്റെ പ്രീയൻ.
അവന്റെ രേതസ്സിനായ് അവളുടെ ഗർഭ
പാത്രം തുടിക്കുന്നു
ആയിരം പച്ചപ്പുകളെ പെറ്റുവളർത്താൻ
ആർത്തയായിരിക്കുന്നു
വരണ്ട വയലിൻ ദാഹം പോലെ
അവളിൽ പ്രതീക്ഷയേറുന്നു
നരച്ച ആകാശത്തെ ആർത്തിയോടെ
നോക്കുന്നു
പോക്കുവെയിൽ മുത്തമിടുന്ന കവിൾ തഴുകി,യവളോർത്തു
മഴയെത്ര സുന്ദരം
എല്ലാ അഴുക്കുകളേയും ഒഴുക്കി കളയുന്നു
മഴ
കതിന വെടിയുടെ,യൊറ്റ വെളിച്ചത്തിൽ
മിഴിയിൽ നോക്കുന്ന മഴ
പതുക്കെ വരുന്ന മഴ പിന്നെ വേഗം വേഗം
നടക്കുന്നു
ഞാൻ മുഴുവനും നിന്റെ താണല്ലോയെന്ന്
അവളെ കെട്ടിപ്പിടിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ