malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ആത്മനൊമ്പരം




മക്കൾ കുട്ടികളായിരുന്ന കാലത്ത്
അന്നത്തിന് വകയില്ലാത്ത കാലത്ത്
കട്ടൻ കപ്പ ഊറ്റിയുടച്ചതെങ്കിലും
കുട്ടികൾ വിശപ്പു കൊണ്ട് കാലിട്ടടിച്ച്
കരയുമ്പോൾ
ഒട്ടിയ വയർ ഒന്നുകൂടി മുണ്ടാൽ മുറുക്കി
വക്ക് പൊട്ടിയ പിഞ്ഞാണത്തിൽ
കപ്പഞെരടിക്കൊടുക്കുമ്പോൾ
വയറുനിറഞ്ഞാലും, വേണ്ടെന്ന് തട്ടിയാലും
കാക്കയ്ക്ക് കൊടുക്കും, പൂച്ചയ്ക്ക്
കൊടുക്കും
എന്നൊക്കെ പറഞ്ഞ് കുഞ്ഞുവട്ടി നിറച്ച്
വളർത്തിയിട്ടും
ഇന്ന്, ശാന്തതയ്ക്കു മേലെ
അശാന്തമായൊരു കടൽ തിരതല്ലുന്നു
പേടിയുടെ ഒരു പാമ്പ് ഫണമുയർത്തുന്നു എന്തുകൊണ്ടായിരിക്കും
താഴത്തും, തലയിലും വെക്കാതെ വളർത്തിയ മക്കൾ
നല്ല സമ്പത്തുണ്ടായിട്ടും
തിന്നാനേറെ ഉണ്ടായിട്ടും
നേരത്തിനും, സമയത്തിനും ഭക്ഷണം
നൽകാതെ
ജീവിതത്തിന്റെ ഒരരികിലേക്ക് നമ്മേ
മാറ്റി നിർത്തിയിട്ടുണ്ടാകുക?.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ