malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

കണ്ണാടി




കണ്ണാടി;
ഗതകാലത്തിന്റെ വാതിലിലേക്ക്
തുടർകാലത്തിന്റെ ജാലകത്തിലൂടെ
ആർദ്രമായ തിരിഞ്ഞുനോട്ടം.
ഇരുളിൽ ശബ്ദത്തുള്ളികളായ്
ഇറ്റിറ്റു വീഴുന്ന ഇറവെള്ളമാകുന്നു ഓർമ്മ.
തുലാവർഷ സന്ധ്യയിലെ കുടയില്ലാത്ത
ഒരുകുട്ടി
ഇരമ്പി വരുന്നു കണ്ണിൽ നിന്നൊരു
പെരുമഴ
പുഴയ്ക്കക്കരെ പഴയൊരു വീട്
അകാലത്തിൽ പൊലിഞ്ഞ അച്ഛനെന്ന
വിളക്കിനു മുന്നിൽ
ദുഃഖത്തിന്റെ കണ്ണീർ പുഷ്പമായി അമ്മ.
ബോധം മറഞ്ഞ് പനിപിടിച്ച കുട്ടിയുടെ
മനസ്സിന്റെ വാതിലിൽ അച്ഛനിടയ്ക്കിടേ
മുട്ടിവിളിക്കുന്നു
തുറക്കുവാൻ കഴിയുന്നില്ലല്ലോ വാതിൽ
ആരാണ് അച്ഛനെ തുലാവർഷപ്പെരുമ ഴയിൽ
പുഴയോരത്തെ പൂഴിമണലിൽ തനിച്ചാക്കി
യത്.
കണ്ണാടിക്കു മുന്നിൽ ആരും ഞെളിഞ്ഞു
നിൽക്കരുത്
ബാഹ്യമായ ഈ രൂപം മാത്രമല്ല
മനസ്സും കാണിച്ചു തരും കണ്ണാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ