malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഏപ്രിൽ 18, ബുധനാഴ്‌ച

വേനൽ



പാടങ്ങളിൽ പക്ഷികൾ
ദാഹനീരിനായ് പിടയുന്നു
ആദിത്യൻ ആദ്യകിരണത്തിൽ തന്നെ
തീക്കോരിയൊഴിക്കുന്നു
പുഴയിലെ ചൂടുകാറ്റ് അകത്തേക്കു
വരുന്നു
ഓർമ്മകൾ മനസ്സിന്റെ ഓക്കുമരങ്ങൾ
ക്കിടയിലൂടെ
പതുങ്ങി നടക്കുന്നു
പതിയെപ്പതിയെ ആകാശം പഴുത്തു തൂങ്ങുന്നു
നീരാവിയുടെ പുകകൾമുകളിലേക്കു യരുന്നു
ക്രമേണ ആകാശം പടുകൂറ്റൻ ചിലന്തി
വലയുടെ രൂപം പ്രാപിക്കുന്നു
ഭയാനകമായ നിശബ്ദത, ഭൂമിയുടെ
രോദനം
കര നാവുനീട്ടിവെള്ളത്തിനായ് അരുവി
യിലേക്കിറങ്ങുന്നു
പെട്ടെന്ന് ;
ആകാശത്ത് മേഘക്കീറുകൾ അറബി -
ക്കുതിരകളെപ്പോലെ തിക്കിതിരക്കി
ആശ്വാസത്തിന്റെ നെടുവീർപ്പുതിരുംമുമ്പേ
കാറ്റിന്റെ പുരാതനമായ ഒരു കാട്ടുപക്ഷി അവയെ കൊത്തിയെടുത്ത് പറന്നുപോയി
വയലിൻ തന്ത്രികൾ പോലെ മനസ്സിലൊരു
കൊലക്കയർ തുടിച്ചു നിൽക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ