malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആധുനിക ബുദ്ധൻ




ഒലീവു ചില്ലകളെല്ലാംഉണങ്ങിത്തുടങ്ങി
വെള്ളരിപ്രാവിൻചിറകരിഞ്ഞു
സമാധാനത്തിന്റെ ചിത്രങ്ങൾഎങ്ങും പതിച്ചു!
പടച്ചട്ടയണിഞ്ഞ കഴുകൻ
ചിറകടിച്ചു പറക്കുന്നു
അഹിംസയുടെ 'അ' യെ ആയുധമ
ണിയിച്ചു
ഹിംസ മുന്നേ നടന്നു
ഗാന്ധിജിയെ കാണാതായി
മൊട്ടുകളെല്ലാം ഞെട്ടറ്റു തുടങ്ങി
ദൈവങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു
കത്തുന്ന തെരുവിൽ സമാധാന
ത്തിന്റെ ചിത്രങ്ങൾമാത്രം അവശേഷിച്ചു!
കഴുകന്റെ ഉള്ളം പൊട്ടിപ്പൊട്ടിച്ചിരിച്ചു
ബുദ്ധന്റെ ബുദ്ധിയെന്ന് പുറമേ നടിച്ചു
സമാധാനത്തിന്റെ പ്രാവ് അവസാന
ശ്വാസത്തിനായ് പിടഞ്ഞു കൊണ്ടിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ