malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

പേര്

 





കൊറോണക്കാലമല്ലേ

കറങ്ങി നടക്കാൻ കഴിയില്ലല്ലോ 

ഒരു കവിതയെഴുതാമെന്നു കരുതി -

യപ്പോഴാണ്

അവൾ കയറി വന്നത്


മാസ്ക് ധരിച്ച്,കണ്ണിലൂടെ ചിരിച്ച്

പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴേക്കും

അവൾ അകത്തേക്കു വന്നുകഴിഞ്ഞു

സാമൂഹിക അകലം പാലിക്കണമെന്ന്

മിഴികളാൽ മൊഴിഞ്ഞു


വേവലാതി വേണ്ടെന്നും

വീട്ടുകാരുകാണും മുമ്പേ തിരിച്ചുപോകു-

മെന്നും

കാണാൻ കൊതിയായി വന്നതാണെന്നും

കരളിൽ തൊട്ടു


നെറ്റ് കട്ടായതിനാൽ നൈറ്റിലെ ചാറ്റിംഗ്

ചീറ്റിപ്പോയതിനാൽ

വെയിറ്റിംഗ് ഷെഡ്ഡ് പോലീസ് താവളമായതി-

നാൽ

കാണാതെ കണ്ണുകടഞ്ഞപ്പോൾ

കയറി വന്നതാണെന്നും പറഞ്ഞ്

കടലാസിലേക്കവൾ കയറിയിരുന്നു


ഈ കവിതക്ക് എന്തു പേരിടുമെന്ന്

ഞാൻ നഖം കടിക്കുമ്പോഴാണ്

വേലയും, കൂലിയുമില്ലാതെ നിൽക്കുമ്പോൾ

ഈകഞ്ഞിക്കെന്തുഞാൻകൂട്ടാൻ വെയ്ക്കു-

മെന്ന്

അമ്മ പിറുപിറുക്കുന്നത്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ