malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

കവിത വരുന്ന വഴി

 


ഹൃദയത്തിൻ്റെ ചില്ലുകൂട്ടിൽനിന്ന്
അക്ഷരങ്ങളുടെ കുഞ്ഞുപക്ഷികളെ -
പറത്തിവിടുന്നു
വാക്കായ് വട്ടമിട്ട് ചില്ലയില്ലാച്ചില്ലകളിൽ
ചേക്കേറുന്നു
പറക്കാനറിയാത്തചിലത് പകരംവെയ് -
ക്കുവാനില്ലാതെ
വാക്കെത്തുമുമ്പേ ചിറകൊടിഞ്ഞുവീഴുന്നു

കൂടൊരുക്കി കാത്തുവെയ്ക്കുവാൻകഴി-
യില്ല കവിതയെ
സ്വരമായ്, സ്വപ്നമായ്, പ്രവാഹമായ്
ഒഴുകിയൊഴുകിയങ്ങനെ......

കാത്തിരിക്കരുത് കവിതയെ
കവിതയ്ക്കുസമയവും കാലവുമില്ല
നിനവിലും ,കനവിലും
പെട്ടെന്ന് വന്ന് മനസ്സിൻ്റെവിളുമ്പിൽ -
നിന്ന് ഒറ്റച്ചാട്ടമാണ്
അപ്പംതന്നെ ഒപ്പരംചാടി ഒറ്റാലുകെട്ടി -
പിടിക്കണം കവിതയുടെമത്സ്യത്തെ.

കടലാസിൻ്റെ ക്യാൻവാസിലേക്കുകോറി -
യിടണം
അരപ്പുകൾ ചട്ടിയിലിട്ടുപെരക്കുമ്പോലെ
പാകത്തിനുപുരട്ടി വറുത്തുകോരിയെടു-
ക്കണം കവിതയെ
ഇല്ലെങ്കിൽ, ഒറ്റച്ചാട്ടമാണ്
കണ്ടെടുക്കാൻകിട്ടില്ല ഒറ്റത്തരിപോലും
ചിലസ്വപ്നങ്ങളെന്നപോലെ.
ഓർക്കാൻ കഴിയാത്ത ഒരോർമ്മയായി
ഉള്ളിൻ്റെയുള്ളിൽ ചുറ്റിത്തിരിയുന്നുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ