malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

ഓർമ്മയിൽ

 

നീല രാത്രിയിൽ
നറുമണവും പേറി വരുന്നു
ചെറുതെന്നൽ
പിച്ചക സുഗന്ധമോ,
പച്ചിലക്കാടിനുമപ്പുറം കാണും
തെച്ചിമലർ ഗന്ധമോ,
ഏതോ പുരാതന കഥയിൽ നിന്നും
വന്ന
യക്ഷിപാർക്കും പാല പൂമണമോ
ആത്മ പുളിനത്തിൻ പൂഴിപ്പരപ്പിൽ
രതിശയ്യയിലാണ് രാധ
കിനാവുകൊണ്ടൊരു ഗോകുലം
തീർത്ത്
കണ്ണനെ കവർന്നുള്ള രാധ
നിനവിലേക്കിറങ്ങവേ
നൃത്തങ്ങളടങ്ങവേ
ഇന്ദ്രിയങ്ങളിൽ നിന്നും
തന്ത്രി വാദ്യമിറങ്ങവേ
ഏകാന്ത രാത്രിയിൽ
ചന്ദ്രലേഖ മായവേ
നഷ്ട പ്രണയത്തിൻ ശിഷ്ടജീവി -
തോർമ്മയിൽ
സ്പന്ദിച്ചു നിൽക്കുമാ സ്പർശന
മിപ്പോഴും
അതു കാത്തു കാത്തു കാലം കഴിക്കുന്ന
രാധ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ