malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

കടലിനെ വായിക്കുമ്പോൾ .....!




കടലിലേക്കുപോകുമ്പോൾ കൂടെവരും

പിന്നിട്ടകടൽ

പലതരം കടൽമണങ്ങൾ

കടൽകടന്ന ചരിത്രങ്ങൾ


കടലിലേക്കു പോകുമ്പോൾകൂടെവരും

കരയും

വയലുകൾ, വൈക്കോൽക്കൂനകൾ,

വീതിയേറിയ പാതകൾ, ഇടിഞ്ഞുവീഴാ -

റായകുടിലുകൾ


കുടിയൊഴിപ്പിക്കപ്പെട്ടവരുടെ രോദനങ്ങൾ,

ചെറു മൗനങ്ങളുടെചുരങ്ങൾ, 

ചുരമാന്തുന്ന മനുഷ്യ മൃഗങ്ങൾ,

രാത്രിയുടെ ഗഹനത


മലമ്പാതയുടെ മടക്കുകൾ

ആരോഹണത്തിൻ്റെ ഉയരങ്ങൾ

അവരോഹണത്തിൻ്റെ താഴ്ച്ചകൾ

വലിയ ദൂരങ്ങൾ, ഓളങ്ങളുടെ ചേക്ക


ഭീതിയുടെ പദാവലിയാണ് കടൽ

കടലിലേക്കിറങ്ങിയാൽ

പാറ്റിപ്പെറുക്കും നാം നമ്മളെ

ചേറ്റിക്കൊഴിക്കും അപസ്വരങ്ങൾ,

പാഴ് വാക്കിൻ്റെ പ്രാക്കുകൾ,

വെറുപ്പിൻ്റെ നരകം


എങ്ങനെ വായിക്കണം കടലിനെ?!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ