malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 2, ബുധനാഴ്‌ച

പണം കായ്ക്കും മരം


മങ്ങിയോരെണ്ണച്ചായച്ചിത്രമായ് -
മാറി നാട്
എണ്ണിയാലൊടുങ്ങാത്ത
കണ്ണെത്താ കോൺക്രീറ്റ്കാട്

വണ്ടികൾ കിതച്ചോടി
അണി മുറിയാതേതു നേരവും
പുകമാലിന്യത്താലെ
ഉള്ളകം പൊള്ളീടുന്നു

ഭള്ളുകളേറിയെങ്ങും
കള്ളിന്നു വീര്യം കൂടി
രോഗങ്ങൾ പേറിപ്പേറി
മരണങ്ങളേറിയേറി

പണമാണല്ലോയിന്ന്
ഭരിപ്പൂ മനുഷ്യരെ
പണത്തിനായ് പണിയെന്തും
ചെയ്യുവാൻ മടിയില്ല

കള്ളങ്ങളേറിയെങ്ങും
കൊള്ളരുതായ്മ കൂടി
മണ്ണിൽ ചവിട്ടിടാത്ത
പണിയേ വേണ്ടുവാർക്കും

പണം കായ്ക്കും മരമായ്
തടിച്ചുകൊഴുത്തോരെ
പണം തിന്നു ജീവിക്കാൻ
കഴിയില്ലോർത്തുകൊൾക







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ