വെമ്പുമാ ചൊടികളിൽ
മാരിത്തരികൾ വീണു
ചിണുങ്ങിക്കരയുന്നോ !
മുറ്റത്തേയിളം മാവിൻ
ചില്ലയിൽഝിൽഝിൽ -
നാദം
വേറിട്ട രാഗമായ് നിൻ
ഹൃത്തിനേപുണരുന്നോ
അതിരിന്നെതിരെയായ്
നിൽക്കുമാ മരുതിൻ്റെ
ശാഖിതൻ കൂട്ടിന്നുള്ളിൽ
മാരുതൻ ചിറകടി
ഇലഞ്ഞിപ്പൂ പോലുള്ള
മിഴിതൻ തിളക്കവും
പുലരിത്തുടുപ്പാർന്ന
കവിൾക്കുങ്കുമക്കൂട്ടും
രതി ജാലങ്ങൾ തീർത്തു
കൊഴിഞ്ഞൊരാ മുല്ലപ്പൂവിൽ
കൊതിയാൽ ഗ്രീഷ്മം നോക്കും
കാണുവാനെന്തു ഭംഗി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ