malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 9, ബുധനാഴ്‌ച

അവൾ


പുലർകാലത്തെ ഗാഢനിദ്രയെ
പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ്
ഭയവും, ഞെട്ടലും വാരിയുടുത്ത്
അടക്കളയുടെ അടർക്കളത്തി
ലേക്കിറങ്ങുന്നു

അടുപ്പിൽ അരിയായ് തിളക്കുന്നു
കടുകായ് പൊരിയുന്നു
നനക്കല്ലിൽ വിഴുപ്പായ് പതയുന്നു
ഉറക്കത്തേയും തോളിലേറ്റി
തൊഴിലിടത്തിലേക്കോടുന്നു

ഓർമ്മകളെ അഴിച്ചു വെച്ച്
പാതിരാവോളം പണിയുന്നു
സ്വപ്നമോയെന്ന് നുള്ളി നോക്കുന്നു
ക്ഷമയുടെ ചില്ലുപാത്രം ചേർത്തു
പിടിച്ച്
വിയർപ്പും,കണ്ണീരും ചേർത്ത്
ജീവിതത്തെ പടുത്തുകെട്ടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ