ശിശിരം
പാതിരാവു ഗ്രീഷ്മത്തിൻ
വോഡ്ക
പ്രാതസന്ധ്യ കത്തിനിൽ -
ക്കുന്നു
ത്രിസന്ധ്യ കുത്തിനോവി-
ക്കുന്നു
കാലമേ നിൻ കുരുത്തക്കേ -
ടിൽനിന്നും
കുരുത്തതാണിന്നെൻ്റെ -
കരുത്ത്
ശശങ്ങൾ മരിച്ചുവീഴുന്നു
വ്യാഘ്രം രുധിരം നുണയുന്നു
ശരത്തിൻ്റെ നെഞ്ചിലെ
തീക്കട്ട
രുധിരത്തണുപ്പിനെ ചുട്ടു -
പൊള്ളിക്കുന്നു
ഇല്ലിനി വസന്തം
മായാത്ത കനവ്
കവിതയുടെ കുഞ്ഞു പക്ഷി
കറുകനാമ്പിലെ മഞ്ഞുതുള്ളി
ഇല്ലിനി, ജീവിതമേ നീ
ഇല്ലേ ഇല്ലിനി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ