malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 23, ബുധനാഴ്‌ച

സ്നേഹം


തിരിച്ചു കിട്ടുമെന്നു കരുതിയല്ല
ചരിച്ചു തന്നത്
ഞെരിഞ്ഞമരുമ്പോഴും
പൊരിഞ്ഞു തീരുമ്പോഴും
ആശിച്ചിട്ടില്ല ഒന്നും

കിട്ടുമായിരിക്കും ഒരിക്കൽ
കൊടുത്തതിനേക്കാൾ കൂടുതൽ.
കാലം കാത്തു വച്ചതിൻ
കണക്കു പിഴക്കാറില്ല

എങ്കിലും, നിന്നെ ഞാൻ സ്നേഹി
ക്കുന്നു
ക്ഷമിക്കൂ,ഉപാദിയില്ലാത്ത സ്നേഹം
നിൻ്റെ പുറംപൂച്ചുകളെയല്ല
ഉള്ളിലെ സ്നിഗ്ദതയെ
നൈർമല്യത്തെ

പിച്ചവെച്ചുണർന്ന എൻ്റെ മോഹങ്ങൾ
അറിവിൻ്റെ ആദ്യപാഠം
എന്നെ ഞാനാക്കിയത് ഒന്നിലും നിന-
ക്ക് പങ്കില്ലെങ്കിലും
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നോടു ക്ഷമിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ