വജ്ര സൂചിയാൽ കീറുന്നു
വെളുത്ത പ്രഭാതം
വെളുക്കനെ ചിരിക്കുന്നു
ഉള്ളിലെ മഹാബ്ധി അലയ-
ടിക്കുന്നു
അഗ്നി മുഖം സഹർഷം
ആശ്ലേഷിക്കുന്നു
ഹരിത സ്വപ്നങ്ങൾ
കരിഞ്ഞു പോകുന്നു
കബന്ധനൃത്തങ്ങൾ
ഉറഞ്ഞു നിൽക്കുന്നു
മരണത്തിൻ്റെ മഞ്ഞ
കൊരുത്ത്
ആരു തന്നതീ മദ്ധ്യാഹ്നം !
വേണ്ടിനി പൊയ്മുഖം
പ്രിയ ദു:ഖങ്ങൾ
മൂക സന്ത്രാസം
പൊടുന്നനെ ;
കാലം കാത്തുവെച്ച
നക്രത്തിൻ്റെ വക്ത്രത്തിൽ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ