malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 8, ചൊവ്വാഴ്ച

മണ്ണിലേക്ക്



മഴ നനഞ്ഞ വഴിയിലൂടെ
മടങ്ങിപ്പോകണം
തിരക്കുകളൊഴിഞ്ഞ
സാധാരണ ജീവിതത്തിലേക്ക്.
ഓമനത്വം തുളുമ്പുന്ന
ഓർമത്തുരുത്തിലേക്ക്.

കുന്നിൻ ചെരുവിലെ
കുനുകുനേപെയ്യുന്ന
മഴയൊന്ന് നനയണം.
കന്നി വെയിൽ കായണം
"വാലാൽ ചില്ലത്തുമ്പിൽ ചുറ്റി-
വരിഞ്ഞുകിടന്നൊന്നാടണം"

ചേമ്പിലവട്ടിയിൽ
പൂക്കൾ നിറക്കണം
ചേലൊത്ത ചേറിൽ
ചാടിക്കളിക്കണം

മഴനനഞ്ഞ വഴിയിലൂടെ
മടങ്ങിപ്പോകണം
മറമാടിയ മണ്ണിൽ നിന്നും
മാടി വിളിക്കുന്നെന്നമ്മതൻ
മാറിലേക്കു ചായണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ