അവൾ തൂത്തുവാരിക്കളഞ്ഞു
ഇട്ടമ്മിലെ പുളിമരച്ചില്ലകൾ മാത്രം
വിട്ടുകൊടുത്തില്ല ഇരുട്ടിനെ
ചവിട്ടുപടിയിലെ ചെരിപ്പുമിട്ട്
ഒരു ചുമ ഇടവഴിയിലേക്കിറങ്ങി
ചുരംകേറി ഒരു ബസ്സ് ജ്വരം പിടിച്ച -
പോലെ
ഞരങ്ങി മൂളി വരുന്നുണ്ട്
മീനും തലയിലേറ്റി കൂകി വരുന്നു -
ണ്ട് ഒരു കൊട്ട
പുല്ലാനിക്കാട്ടിനപ്പുറത്തു നിന്ന്
പുളിങ്കുരു പോലുള്ള
അവസാനത്തെ ഇരുട്ടിനേയും -
കൊത്തി
ഒരു കാക്ക അങ്ങോട്ടേക്കു പാറി
പണ്ട്, മൂന്നാം ക്ലാസിൽ പഠിക്കുന്ന
കാലത്തെ ഒരോർമ്മ ഓൺലൈ -
നിൽവന്ന്
എന്നെ അറിയില്ലേയെന്ന് തോണ്ടി -
വിളിക്കുന്നു
പ്രതീക്ഷിക്കാതൊരോർമ്മയിലേക്ക് -
ഞാൻ പാളി നോക്കുന്നു
പുച്ഛത്തിൻ്റെ ഒരു പച്ചപ്പുളിങ്ങ
മകൻ്റെ ചുണ്ടത്ത്
"നായ നടുക്കടലിൽ പോയാലും
നക്കിയേ കുടിക്കൂ "-യെന്ന്
ടി.വി.സീരിയലിലൊരു റിങ്ടോൺ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ