അക്ഷതം നീ തന്നെ
ക്ഷുത്തു മാറ്റീടുന്നോ-
രന്നവും നീ തന്നെ
ക്ഷതമൊട്ടുമില്ലാതെ
ക്ഷിതിയേ പരിപാലിച്ചു
നിൽക്കുന്ന കാവലാളാ-
ക്കുന്നതും നീയേ
നാവതിൽ അക്ഷരപ്പൊന്നു
വിളയിക്കാൻ
പാത്രമായീടുന്ന
പത്രവും നീ തന്നെ
അക്ഷരത്തിൻകിളി
ചിലയ്ക്കുന്നതാളങ്ങളല്ലൊ
ഞാൻ
കേൾക്കുന്നു നിൻചില്ലയിൽ
നന്മയും നീ തന്നെ
ഉൺമയും നീ തന്നെ
ജീവസ്വരങ്ങളും സാരവും
നീ തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ