ചിത്രശലഭങ്ങളായെ
ങ്കിലെന്ന്
അവനെന്നുമോർക്കും
അവൻ വളർന്ന്
വലുതായ്
വലിയവനായി
പല നാടുകൾ ചുറ്റി
അന്നൊരിക്കലൊ
രുദ്യാനത്തിൽ
അവൻ കണ്ടു
ചിത്രശലഭങ്ങളെല്ലാം
പൂക്കളായ് കൊഴിഞ്ഞു
വീണിരിക്കുന്നു
അവൻ്റെ കണ്ണുകൾ
നിറഞ്ഞു വന്നു
ആരോരുമില്ലാത്ത
ഒന്നുമില്ലാത്ത
എന്നോ കൊഴിഞ്ഞു
വീണ
ഒരു ചിത്രശലഭപൂവാണ്
താനുമെന്ന്
അവൻ തിരിച്ചറിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ