malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 15, ചൊവ്വാഴ്ച

അമാന്തം


കഷ്ടം! കഷ്ടമെന്നെല്ലാതെന്തു -
ചൊല്ലേണ്ടുകാലമേ !
കാല്യമായ് തീരേണ്ട ബാല്യം
ഇരുളായുറഞ്ഞു പോകയോ !
പാലൂട്ടും കരത്തിൽ കടിക്കും -
പാമ്പാകയോ !

പത്തു മാസം നൊന്തു പ്രസവിച്ച്
പിച്ചവെച്ച് നടത്തിച്ച്
"തലയിൽ വെച്ചാൽ പേനരിക്കും
തറയിൽ വെച്ചാൽ ഉറുമ്പരിക്കും"-
യെന്നൊരുത്കണ്ഠയാൽ വളർ-
ത്തിയോൻ
പ്രാണനെ പുല്ലുപോൽ തള്ളി
ജീവനെ പന്താടി നടക്കുന്നു

ലഹരിയും ലഹളയും പഥ്യം
ചോര കൊണ്ടു ചിത്രരചന
കാടുപോലും നാണിച്ചു പോംവിധം
കരളിൽ കാടു നട്ടുവളർത്തുന്ന -
തെങ്ങിനെ!

തുടരരുത്,യിനിയുമിത്
തുടുവെള്ളാമ്പൽപ്പൂക്കൾ നശിക്ക-
രുത്
ജീവൻ്റെ ജീവനാം പൊൻമക്കളെ
കാത്തുരക്ഷിക്കവേണം
അരുത്; ഇനിയും അമാന്തം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ