malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഡിസംബർ 24, ശനിയാഴ്‌ച

പ്രത്യാശ



നഗ്നമായ തുടകളെ നിർവ്വേദത്തോടെ
തഴുകുന്ന ജലകരങ്ങൾ
ഏതു നിമിഷവും ഇക്കിളിയുടെ കിളിയെ
ഞെരിച്ചു കൊന്ന്
ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി അവളുടെ
കൊലയാളിയായേക്കാം!
ജീവിതത്തിന് ഓർക്കാപ്പുറത്ത് എന്തൊക്കെ
സംഭവിക്കാം
പകലന്തിയോളം ജോലിചെയ്ത് ക്ഷീണിച്ചു
വരുന്നവൾക്ക്
പുഴയുടെ സ്നേഹത്തലോടലിന്റെ,യീ സ്നാന മധുരമല്ലാതെ മറ്റെന്താണ് ജീവി
തത്തിലുള്ളത്
പക്ഷേ, അതിലേറെ മധുരമുണ്ടെന്ന്
തോന്നിക്കുന്ന മുഖവേഷമണിയുന്നുയിവൾ
മധുരമെല്ലാം വെളിയിൽ പൂശി
കയ്പു മാത്രം കൈമുതലാക്കുന്നു
ഇനിയുമൊരു പ്രഭാതത്തിൽ കാണാമെന്ന്
വെളിച്ചം കൊണ്ടെഴുതി വെച്ച്
പടിഞ്ഞാറ് സൂര്യൻ പുഴവീടിന്റ നിലവറ
യിലേക്ക്
മുങ്ങാങ്കുഴിയിടുന്നു
യാതനയുടെ രാത്രികളെക്കുറിച്ചോർക്കു
മ്പോൾ
പ്രത്യാശയുടെ സാന്ധ്യ താരകം
അവിടവിടെ പ്രത്യക്ഷപ്പെട്ട് കണ്ണിറുക്കി
കാട്ടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ