malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 12, ശനിയാഴ്‌ച

നാട്ടുപാട്ട്




കാലം മാറിയെടി കുഞ്ഞാത്യേ
കണ്ടംകിളക്കാൻ വന്നേട്യേ
കൈക്കോട്ടെടുകട കുഞ്ഞിക്കോര
കട്ടയുടയ്ക്കെടി മാതേവി
വെണ്ണീരുതേവ്, വിത്തു വിതയ്ക്ക്
മാനമിളനീരു തെളിക്കണുണ്ട്.

കളപറിക്കെടി കുഞ്ഞാത്യേ
വളമിറക്കെടി മാതേവി
കൊമ്പനെ, കൂരനെ, പന്നിനെ, ഏളയെ
കൊട്ടിപ്പായ്ക്കട കുഞ്ഞിക്കോര.

നിരത്തിക്കൊയ്യടി കുഞ്ഞാത്യേ നിന്റെ  മനസ്സിലാര് ചൊന്നാട്ടേ
തുളുമ്പി നിൽക്കണപെണ്ണാളേ
വിളഞ്ഞു നിൽക്കണനെല്ലാണേ
നിറ മനസ്സാൽവന്നാട്ടേ
നിരനിരയായ് നിന്നാട്ടേ
താളത്തിൽ കൊയ്യടി, നിരത്തി കൊയ്യടി,
ഒതുക്കി കൊയ്യടി പെണ്ണാളെ
പൊന്നരിവാളിൻവായ്ത്തല പോലെ
മിന്നണതെന്താടിനിൻകണ്ണ്
മിന്നും നെൻമണി കറ്റകൾ പോലെ
ചന്തം എന്തെടി നിൻ മൊകത്ത്
മയങ്ങി നിൽക്കാതെ പെണ്ണാളെ നീ
കറ്റപെറുക്കെടി വേഗത്തിൽ
കുമ്പ കുലുക്കണ, മൊകറുകറുത്തുള്ള
തമ്പ്രാനെപ്പോൽ മഴക്കാറ്
മടിച്ചുനിൽക്കാതെ കൊയ്യേട്യേ
തരിച്ചുനിൽക്കാതെ കറ്റയെട്
പുത്തരിച്ചോറിന്റെ ,കുത്തരിച്ചോറിന്റെ വെള്ളം കുടിക്കാൻ ദാഹമെട്യേ
കളമൊരുക്കെടി പെണ്ണാളേ
കറ്റമെതിക്കെടി കുഞ്ഞോളേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ