malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 3, വ്യാഴാഴ്‌ച

ഇങ്ങനേയും ....!




കാലത്തിന്റെ അസ്ഥികൾ
മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു
മാന്തി നോക്കുവാൻ ആർക്കുണ്ട് നേരം!
കഥയാകെ മാറിയിരിക്കുന്നു
ഇത് കഥയില്ലാത്തവരുടെ കഥയുടെ
കാലം.
നഗരസന്ധ്യകളിലെ വിരുന്നു മേശകളിൽ
യൗവന രാഗങ്ങൾ പതഞ്ഞുതൂവുന്നു
വറുത്തു വെച്ചതിൻ തുടുത്ത മാംസമായ്
മിനുത്തു നിൽക്കുന്നു കാമിനി ഹൃദയങ്ങൾ.
ഹൃത്തിലൊരു കിളികൂടുകൂട്ടണം
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ
അന്വേഷണങ്ങളുണ്ടാകാൻ
ഇത് ഹൃദയമില്ലാത്തവരുടെ കാലം.
തിളങ്ങി നിൽക്കുന്നു നക്ഷത്ര നഗ്നതകൾ
സ്നിഗ്ദ്ധതയിൽ പുളകംവിരിയിച്ചു
കൊണ്ട്
മോഹനദി ഒഴുകിപ്പരക്കുന്നു
പുഷ്പിക്കാനെത്തിയ വസന്തമായി
ഫ്ലവർ വേയ്സിൽ
സ്തനാഗ്രം പോലെ ചെമ്പകമൊട്ടുകൾ
രാഗമുദ്രയുടെ പാടുകളും പേറി
യൗവ്വന മുത്തുകൾ പൊട്ടിച്ചിരിക്കുന്നു
രാഗനീലിമയിൽ വിവശയാം സന്ധ്യ
സാന്ദ്രസംഗീതം പൊഴിക്കുന്നു
ചിതലെടുക്കുന്നു ചരിത്രമിവിടെ
ചിന്തിക്കാനാർക്കു നേരം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ