malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 5, ശനിയാഴ്‌ച

ചില നേരങ്ങളിൽ




ചില നേരങ്ങളിൽ,
ഒരു കാറ്റ് കുതിച്ചു വരുമ്പോൾ
ഒരു കാറ്റ് കിതച്ചു വരുമ്പോൾ
അറിയാതെ ഞാൻ കസേരയിൽ
നിന്നെഴുന്നേറ്റ്
ഗ്രിൽക്കമ്പിയിൽ പിടിച്ച്
പുറത്തേക്കുറ്റുനോക്കും
മൺമറഞ്ഞ നമ്മുടെ തലമുറകൾ,
മഹാൻമാർ, ചരിത്രാതീതകാലത്തെ
മനുഷ്യർ
അവർ വരുന്നതായിതോന്നും
മണ്ണിന്റെ മണമായിരിക്കും പലപ്പോഴും
മനുഷ്യരെക്കുറിച്ചായിരിക്കും സംസാരം
കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക്
അവർ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു
ചരിത്രങ്ങളെ മൂടിവെക്കാൻ ശ്രമിക്കുന്നത്
സൂര്യനെ പാഴ് മുറം ക്കെണ്ട് മൂടുന്നതു
പോലെയാണ്.
ചില നേരങ്ങളിൽ,
മഴ മേഘങ്ങളെ കാണുമ്പോൾ
അറിയാതെയെന്നിലൊരു കുളിരു കോരും
ഏതേതു ലോകങ്ങൾ ചുറ്റി വരുന്നവരാണ
വർ
എസ് .കെ .പൊറ്റക്കാടും, നിറഞ്ഞു പെയ്യുന്ന 'പി ' യും ,അജ്ഞാതരായ
ലോക സഞ്ചാരികളും മനസ്സിൽ നിറയും
മഴയെ തടുക്കാൻ ശ്രമിക്കുന്നവർക്കറി
യില്ല
പൊരുളിനെ തടയാൻ കഴിയില്ലെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ