malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 19, ശനിയാഴ്‌ച

ഒരു പുലരി കൂടി




അലസമായ തണലുകൾ പടർന്ന
ചരൽപ്പാതയിലൂടെ അയാൾ നടന്നു
പനയോലകൾ വിടർന്നു നിൽക്കുന്ന,
ചെമ്പരത്തിക്കാടുകൾ അതിരിട്ട
പുല്ലുമേഞ്ഞ, പൈക്കുട്ടികൾ മേഞ്ഞു
നടക്കുന്ന ബാല്യത്തിലേക്ക്
പൂക്കളെല്ലാം കൊഴിഞ്ഞു കിടന്ന ഒരു
പകൽ ദൂരത്തിൽ.
സന്ധ്യയ്ക്ക് എന്തു ചുവപ്പാണ്
ഗതകാല ഓർമ്മകളിൽ ഇരച്ചുകയറുന്നു
പ്രണയച്ചുവപ്പ്.
കാലം കാത്തുവെച്ച് തിരികെയേൽപ്പിക്കു ന്നതൊക്കെയും
ഓർമ്മകളെയാണ്
നോക്കുന്നിടത്തൊക്കെ മരീചികയാണിന്ന്.
ഇരുണ്ടു പന്തലിച്ച ഒരു ഭ്രാന്തൻ മരമാണ്
രാത്രി
വിഹ്വലരായ ഇലകൾ മൗനത്തിലാണ്
ഉടഞ്ഞു ചിതറിപ്പോയ രാവിന്റെ ചില്ലകളിൽ
നിന്ന്
അവസാനത്തെ തുള്ളിയും ഇറ്റി വീണുകൊ
ണ്ടിരുന്നു
ഒരു പുലരിയുടെ പിറവിയറിയിച്ചുകൊണ്ട്
കിഴക്കൻ മാനത്ത് ചോരയും,നീരും - പടർന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ