അയാളെന്നും ആപ്പീസിലെ
ആചില്ലുകൂട്ടിനരികിൽ വന്നു നിൽക്കും
നടക്കാത്ത തന്റെ ആവശ്യ നിവർത്തി ക്കായി.
ശീതീകരിച്ച ചില്ലുകൂട്ടിലിരുന്ന്
ആപ്പീസർ മൂളിക്കൊണ്ടേയിരുന്നു
കൂട്ടിയിട്ട ഫയൽക്കൂമ്പാരത്തിനകത്ത്
ഒരുമൂങ്ങ പാർപ്പുറപ്പിച്ചു
ഫയലിൽ കാഷ്ഠിച്ചു ,തൂവൽ പൊഴിച്ചു
മുട്ടയിട്ടു ,അടയിരിന്നു ,കുഞ്ഞു വിരിഞ്ഞു ,
വളർന്ന കുഞ്ഞുങ്ങൾ പറന്നു പോയി
ആപ്പീസർ എന്നും ഫയലുകൾ
കൊത്തിപ്പെറുക്കിക്കൊണ്ടിരുന്നു
ചിലത് മുകളിൽ നിന്ന് അടിയിലേക്ക്
ഊർന്നിറങ്ങി
ചിലത് അടിയിൽ നിന്ന് മുകളിലേക്ക് കുടിയേറി
ദിനങ്ങൾ പോയിക്കൊണ്ടേ യിരുന്നു
നടന്നു തളർന്ന പാവം ഇന്നും
ചില്ലുകൂട്ടിന് മുന്നിൽ
പകൽ കണ്ണു കാണാത്ത മുങ്ങയായിരുന്നു
ആപ്പീസർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ