തിരക്കൈകൾ കരയിൽ അള്ളിപ്പിടിക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
കടൽവക്കിൽ പീച്ചാളികൾ ഓടിക്കളി
ക്കുന്നു
കൊത്തി പറക്കാൻ കാക്കകൾ വട്ടമിടുന്നു
സുഖദുഃഖങ്ങളെ കഴുകിക്കളഞ്ഞ-
ചാവിന്റെ സ്പർശനമാകുന്നു കടൽ
അലറിപ്പാഞ്ഞെത്തുന്ന ഓരോ തിരക്കൈ
കളും
കടലെടുക്കപ്പെട്ട പൂർവ്വികരുടേതാകുമോ.
എപ്പോഴും പൊട്ടിപ്പോയേക്കാവുന്ന
ജീവിതം പോലെ
ഊതി വീർപ്പിക്കുന്നുണ്ട് ഒരാൾ ബലൂണുകളെ.
വൃദ്ധ രതിപോലെ ഓർമ്മയിൽ സിഖലിച്ചു
പോകുന്നു ജീവിതം
എച്ചിലിലയിലെ അന്നം പോലെ ആർക്കും
വേണ്ടാതെ.
ആയുസ്സിൽ അലിഞ്ഞു ചേർന്നതുകൊ
ണ്ടാകണം
കൈവിട്ടില്ല കവിതമാത്രമെന്നെ.
വിളക്കുകളെല്ലാം കെട്ടു
വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു
പഴന്തുണി പരുവത്തിലും
കവിത കൂടെ നിൽക്കുന്നു
നനഞ്ഞ മണലിൽ എഴുതിയതെല്ലാം
കടലുമായ്ക്കുമ്പോലെ
ഒറ്റക്കവിതയിൽ എല്ലാമെഴുതി
മായ്ച്ചു കളയണം എനക്ക് എന്നെ തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ