malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 17, വ്യാഴാഴ്‌ച

പാലക്കാടൻ യാത്രയിൽ




കണ്ണൂരിൽ നിന്നാണ്
കരിമ്പനയുടെ നാട്ടിലേക്ക് വണ്ടി കയറിയത്.
ചരിത്രങ്ങളുടേയും മിത്തുകളുടേയും
പുരാണനാടുപോലെ തീവണ്ടി.
ഷെയ്ക്കിന്റെ കല്ലറയും, രാജാവിന്റെ
പള്ളിയും.
ചെതലിമലയുടെ മിനാരം പോലെ
തീവണ്ടിയുടെ ഹെഡ് ലൈറ്റ്
കരിമ്പനയിലിരുന്ന് ചൂളം വിളിക്കുന്ന കാറ്റിനെപ്പോലെ
തീവണ്ടിയുടെ ചൂളം വിളി.
പാലക്കാടൻ ചൂടിൽ കരിമ്പന,യതിരിട്ട
പാടത്തിലൂടെ
എളളു പൂത്തവയലുകളിലൂടെ
താളത്തിലോടുന്ന ബസ്സിൽ
പുറങ്കാഴ്ച്ചകളിൽ ലയിച്ച്
മലയേറി,യെത്തിനെല്ലിയാമ്പതിയിൽ.
പച്ചയൂണിഫോമിട്ട വിദ്യാർത്ഥികളെപ്പോലെ
വരിവരിയായി നിൽക്കുന്നതേയിലത്തോട്ടം
കാപ്പിരികളെപ്പോലെ കാത്തു നിൽക്കുന്ന
കാപ്പിത്തോട്ടം
വാനരൻമാർ വരവേൽക്കുന്ന വനപാതകൾ
കോടമഞ്ഞ് കോടിപുതച്ച താഴ്വാരങ്ങൾ
കാഴ്ച്ചക്കാരെ നോക്കി കൊഞ്ഞനം കുത്തുന്ന കുന്നും മലകളും
മുഴുത്തു തുടുത്ത സ്തന ഭാരവും പേറി
നാണിച്ചു നിൽക്കുന്ന യുവതികളെപ്പോലെ
ഓറഞ്ചുചെടികൾ.
പാലക്കാടൻ യാത്രയിൽ മധുരമാമോർമ്മ
യായ് മലമ്പുഴ
കാനായിതൻ കരവിരുതിൽ ഒറ്റക്കൽ
ശില്പമായ്
വിശ്വരൂപം കാട്ടി നിൽക്കും യക്ഷി.
യക്ഷിയെങ്കിലും അവൾ രക്ഷക
മലമ്പുഴയെക്കാത്തുരക്ഷിക്കു ,മമ്മ
മഴവില്ലിൻ വർണ്ണമൊളിചിതറും ജലധാര
കൾ
സുഗന്ധമുണർത്തും പൂവാടികൾ
കാഴ്ച്ചകളുടെ കാണാപ്പുറം തേടും
ആകാശ സഞ്ചാരികൾ
നെല്ലറതൻ നേരിൻ കാഴ്ച്ചകളെത്ര
സുന്ദരം
രവി മൈമൂനയിലെന്ന പോലെ
വേനൽവർദ്ധിതചൂട്
പാലക്കാടൻ മണ്ണിലേക്ക് പടർത്തുന്നു
അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കി
ളിയും, നൈജാമലിയും എല്ലാം
ഓടിപ്പോകുന്ന തീവണ്ടിയിൽ നിന്ന്
മനസ്സിൽ മിന്നി മറയുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ