malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 15, ചൊവ്വാഴ്ച

മനസ്സ്




സമയത്തെ നടത്തിക്കുന്നു
നാഴികമണി.
അകലങ്ങളെത്രയകലെയെങ്കിലും
മനസ്സിന്റെ ചിറകിലേറിയാൽ
നിമിഷങ്ങളുടെ ദൂരം.
എത്രയടുത്തെങ്കിലും ഏഴാങ്കടലിനു
മക്കരെയാകുന്ന ചില നേരങ്ങളുണ്ട്.
എത്രയരികിലെങ്കിലും അത്രയും
അകലത്തിലാകുന്ന ചില ദൂരങ്ങളുണ്ട്.
മനസ്സിനെ ആർക്കും കണ്ടെത്തുവാൻ
സാധിച്ചിട്ടില്ല ഇതുവരെ
മനസ്സോടുകൂടി നാമെന്തൊക്കെ ചെയ്യു
ന്നുണ്ട്!
മനസ്സില്ലാ മനസ്സോടെ ചെയ്യുന്നതാണേ റെയും
അപ്പോഴാണ് അടുക്കുന്തോറും ദൂരങ്ങ -
ളുരുണ്ടുരുണ്ട് മാറുന്നത്,
സമയത്തെകണ്ടെടുക്ക കാണാത്തത്,
കാലുകൾ പിന്നിലേക്ക് നടക്കുന്നത്,
വാതിൽപ്പാളികൾ വെറുപ്പോടെ വലിച്ചടച്ച്
ഇറങ്കല്ലിന്റെ മുതുകിൽ ആഞ്ഞു ചവുട്ടി
പെരുവിരലിൽ എത്തിനോക്കുന്ന വീടിനെ
യേന്തിയൊന്നു നോക്കാതെ തിരിഞ്ഞുന ടക്കുന്നത്,
വണ്ടിവൈകിവരുന്നതും വൈകിയ വണ്ടി
നിർത്താതെ പോവുകയും ചെയ്യുമ്പോൾ
ടാർ റോഡിലെ കറുപ്പു പ്രതലത്തിൽ
ആഞ്ഞു ചവുട്ടി
മനസ്സിന്റെ ചെരിപ്പുകല അച്ചുനിരത്തുന്നത്.
മനസ്സിന്റെ ഇറയിൽ ചെരുതിവെച്ച
ഓർമ്മകളുടെ ഉറുമ്പുകൾ
വെറുപ്പിന്റെ മുട്ടകളുമായി ചാലിട്ടുപോ
കുമ്പോൾ
തുടച്ച ഗ്ലാസിലെ കാഴ്ച്ചകൾ തെളിയു മ്പോലെ
മൂടലുകൾ മാറുകയും
പിന്നെയും, പിന്നെയും
ജീവിതത്തിന്റെ ഫൂട്പാത്തിലൂടെ
വാടിവീണ ദിനപ്പൂക്കളെ ചവുട്ടിമെതിച്ച്
റോഡരികിലെ മൈൽക്കുറ്റികളിലെ
അക്കങ്ങൾ മാറും പോലെ ആയുസ്സി
ന്റെ അക്കങ്ങൾ മാറി ദൂരം കുറഞ്ഞു
കൊണ്ടിരിക്കുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ